image

1 Nov 2022 8:07 AM IST

Stock Market Updates

തുടക്കത്തിലേ നേട്ടം കൈവെടിഞ്ഞു സൂചികകൾ; സെൻസെക്സ് 61,000-ത്തിനു താഴെ

MyFin Desk

തുടക്കത്തിലേ നേട്ടം കൈവെടിഞ്ഞു സൂചികകൾ; സെൻസെക്സ് 61,000-ത്തിനു താഴെ
X

Summary

മുംബൈ: ആരംഭത്തിലെ നേട്ടങ്ങൾ വെടിഞ്ഞു സൂചികകൾ താഴേക്ക് വീഴുന്ന കാഴ്ചയാണ് ആഭ്യന്തര വിപണിയിൽ പ്രകടമാവുന്നത്. ഉച്ചയ്ക്ക 1.10 ന് സെൻസെക്സ് രാവിലത്തെ ഉയർച്ചയിൽ നിന്നും 160.10 പോയിന്റ് താഴ്ന്ന് 60,880.98 ലും നിഫ്റ്റി 63.65 പോയിന്റ് താഴ്ന്ന് 18,075.85 ലും എത്തി ഏഷ്യൻ വിപണികളിലെ മുന്നേറ്റവും, വിദേശ നിക്ഷേപത്തിന്റെ തുടര്‍ച്ചയായ വരവും നാലാം ദിവസവും വിപണിക്ക് നേട്ടം നല്‍കിയിരുന്നു. രാവിലെ സെന്‍സെക്സ് 378.3 പോയിന്റ് ഉയര്‍ന്ന് 61,124.89 ലും, നിഫ്റ്റി 118.5 പോയിന്റ് നേട്ടത്തോടെ 18,130.70 ലുമാണ് […]


മുംബൈ: ആരംഭത്തിലെ നേട്ടങ്ങൾ വെടിഞ്ഞു സൂചികകൾ താഴേക്ക് വീഴുന്ന കാഴ്ചയാണ് ആഭ്യന്തര വിപണിയിൽ പ്രകടമാവുന്നത്. ഉച്ചയ്ക്ക 1.10 ന് സെൻസെക്സ് രാവിലത്തെ ഉയർച്ചയിൽ നിന്നും 160.10 പോയിന്റ് താഴ്ന്ന് 60,880.98 ലും നിഫ്റ്റി 63.65 പോയിന്റ് താഴ്ന്ന് 18,075.85 ലും എത്തി

ഏഷ്യൻ വിപണികളിലെ മുന്നേറ്റവും, വിദേശ നിക്ഷേപത്തിന്റെ തുടര്‍ച്ചയായ വരവും നാലാം ദിവസവും വിപണിക്ക് നേട്ടം നല്‍കിയിരുന്നു. രാവിലെ സെന്‍സെക്സ് 378.3 പോയിന്റ് ഉയര്‍ന്ന് 61,124.89 ലും, നിഫ്റ്റി 118.5 പോയിന്റ് നേട്ടത്തോടെ 18,130.70 ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഇന്നലെ സെൻസെക്സ് 786.74 പോയിന്റ് അഥവാ 1.31 ശതമാനം നേട്ടത്തിൽ 60,746.59 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 225.40 പോയിന്റ് അഥവാ 1.27 പോയിന്റ് ശതമാനം നേട്ടത്തിൽ 18,012.20 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 316 പോയിന്റ് ഉയർന്നു 41,306.85 -ൽ എത്തിച്ചേർന്നു.

ഡോ റെഡ്ഡീസ്, എന്‍ടിപിസി, ഡിവൈസ് ലാബ്, ഗ്രാസിം, ടി സി എസ് എന്നീ ഓഹരികൾ നേട്ടത്തിലാണ്; എന്നാൽ ആക്സിസ് ബാങ്ക്, ഐഷർ മോട്ടോർസ്, റിലയൻസ്, യു പി എൽ, മാരുതി എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.

രൂപ 8 പൈസ ഉയർന്നു 82.73-ൽ വ്യാപാരം നടക്കുന്നു.

ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവയെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ അമേരിക്കന്‍ വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 4,178.61 കോടി രൂപ വിലയുള്ള ഓഹരികളാണ് ഇന്നലെ വാങ്ങിയത്.

നവംബര്‍ 2-3 തീയതികളില്‍ നടക്കുന്ന യോഗത്തിന് ശേഷമുള്ള ഫെഡിന്റെ തീരുമാനത്തിലേക്കാണ് ആഗോള വിപണികള്‍ ഉറ്റുനോക്കുന്നത്. വിപണി ഇതിനകം തന്നെ 75 ബേസിസ് പോയിന്റിന്റെ നിരക്കുയര്‍ത്തല്‍ അംഗീകരിച്ചു കഴിഞ്ഞു. എന്നാല്‍, ഫെഡ് നിരക്ക് വര്‍ധനയില്‍ എന്തെങ്കിലും കുറവ് കൊണ്ടു വന്നാല്‍, വിപണികള്‍ അതിനോട് പോസിറ്റീവായി തന്നെ പ്രതികരിക്കും.