image

2 Nov 2022 10:19 AM IST

Stock Market Updates

സെന്‍സെക്‌സ് വീണ്ടും പുറകോട്ട്; നിഫ്റ്റി 18,000-ൽ പിടിച്ചു നിന്നു

Mohan Kakanadan

സെന്‍സെക്‌സ് വീണ്ടും പുറകോട്ട്; നിഫ്റ്റി 18,000-ൽ പിടിച്ചു നിന്നു
X

Summary

.കൊച്ചി: തുടര്‍ച്ചയായ നാല് ദിവസത്തെ നേട്ടം കൈവിട്ടു വിപണി. നിക്ഷേപകര്‍ ഫെഡ് റിസര്‍വിന്റെ പ്രഖ്യാപനങ്ങളിലേക്ക് ശ്രദ്ധയൂന്നിയതോടെ വിപണി നഷ്ടത്തില്‍ തന്നെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ 215.26 പോയിന്റ് താഴ്ന്ന് 60,0906.09 ലും, നിഫ്റ്റി 62.55 പോയിന്റ് ഇടിഞ്ഞ് 18,082.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് നിഫ്റ്റിയും 142.90 പോയിന്റ് ഇടിഞ്ഞു 41,146.65-ലെത്തി. തുടക്കത്തിൽ 35 പോയിന്റ് വരെ ലാഭം നേടിയ നിഫ്റ്റി പിന്നീട് ഒരു ഇറക്കമായിരുന്നു; ഇന്നും നാളെയുമായി നടക്കുന്ന യുഎസ് ഫെഡ് മീറ്റിങ്ങും ആർബിഐ റേറ്റ് […]


.കൊച്ചി: തുടര്‍ച്ചയായ നാല് ദിവസത്തെ നേട്ടം കൈവിട്ടു വിപണി. നിക്ഷേപകര്‍ ഫെഡ് റിസര്‍വിന്റെ പ്രഖ്യാപനങ്ങളിലേക്ക് ശ്രദ്ധയൂന്നിയതോടെ വിപണി നഷ്ടത്തില്‍ തന്നെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ 215.26 പോയിന്റ് താഴ്ന്ന് 60,0906.09 ലും, നിഫ്റ്റി 62.55 പോയിന്റ് ഇടിഞ്ഞ് 18,082.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്ക് നിഫ്റ്റിയും 142.90 പോയിന്റ് ഇടിഞ്ഞു 41,146.65-ലെത്തി.

തുടക്കത്തിൽ 35 പോയിന്റ് വരെ ലാഭം നേടിയ നിഫ്റ്റി പിന്നീട് ഒരു ഇറക്കമായിരുന്നു; ഇന്നും നാളെയുമായി നടക്കുന്ന യുഎസ് ഫെഡ് മീറ്റിങ്ങും ആർബിഐ റേറ്റ് സെറ്റിംഗ് കമ്മിറ്റിയുടെ നാളത്തെ പ്രത്യേക യോഗവുമാണ് നിക്ഷേപകർ ഉറ്റുനോക്കുന്ന രണ്ടു സുപ്രധാന കാര്യങ്ങൾ.

എൻഎസ്ഇ 50ലെ 13 ഓഹരികൾ മാത്രം ഇന്ന് ഉയർന്നപ്പോൾ 35 എണ്ണം താഴ്ചയിലായിരുന്നു. യു പി എല്ലും ബജാജ് ഫിൻസേർവും അതെ നിലയിൽ തുടർന്നു.

ഹിൻഡാൽകോ (1.67%), ഓ എൻ ജി സി (0.96%), ഐ ടി സി (1.47%), സൺ ഫാർമ (1.48%), ടേക് മഹിന്ദ്ര (1.04%) എന്നീ ഓഹരികൾ നേട്ടത്തിലാണ് അവസാനിച്ചത്; എന്നാൽ ഭാരതി എയർടെൽ (3.08%), ഐഷർ മോട്ടോർസ് (1.82%), മാരുതി (2.38%), ബ്രിട്ടാനിയ (1.69%), ഡിവൈസ് ലാബ് (1.43%), എന്നീ ഓഹരികള്‍ നഷ്ടത്തിൽ എത്തി നിന്നു.

കോൾ ഇന്ത്യ (249.60), ഐ ടി സി (356.25), സൺ ഫാർമ (1070.95) എന്നിവയുൾപ്പെടെ അനേകം ഓഹരികൾ എൻഎസ്‌ഇയിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

എൽഐസി ഹൗസിംഗ് ഫിനാൻസ് ഓഹരികൾ 13 ശതമാനം ഇടിഞ്ഞ് 349.10 രൂപയിലെത്തി. രണ്ടാം പാദത്തിൽ അറ്റ ​​പലിശ വരുമാനം 1,173 കോടി രൂപയിൽ നിന്ന് 0.8 ശതമാനം ഇടിഞ്ഞ് 1,163 കോടി രൂപയായി. എന്നിരുന്നാലും, അറ്റാദായം 23 ശതമാനം വർധിച്ച് 304.97 കോടി രൂപയായി.

രൂപ 10 പൈസ ഉയർന്നു 82.71-ൽ വ്യാപാരം നടക്കുന്നു.

ഏഷ്യന്‍ വിപണികളായ സിയോള്‍, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവയെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാൽ സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി (-96.50), ടോക്കിയോ nikke (-15.53), jakartha compositt പോയിന്റ് താഴ്ന്നു വ്യാപാരം നടത്തുന്നു.

ഇന്നലെ അമേരിക്കന്‍ വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂറോപ്യൻ വിപണികൾ ഇന്ന് നേട്ടത്തിലാണ് തുടക്കം.

ഇന്നലെ സെന്‍സെക്‌സ് 374.76 പോയിന്റ് അഥവാ 0.62 ശതമാനം വര്‍ധിച്ച് 61,121.35 ല്‍ വ്യപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 133.20 പോയിന്റ് അഥവാ 0.74 പോയിന്റ് നേട്ടത്തില്‍ 18,145.40 ലാണ് ക്ലോസ് ചെയ്തത്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 93.94 ലാണ് വ്യാപാരം നടത്തുന്നത്.