4 Nov 2022 5:50 AM IST
Summary
മുംബൈ: തുടര്‍ച്ചയായി രണ്ട് ദിവസത്തെ നഷ്ടത്തിന് ശേഷം ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ സമ്മിശ്ര പ്രവണതകളും, വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ ഓഹരി വാങ്ങലും വിപണിക്ക് പിന്തുണ നല്‍കി. സെന്‍സെക്‌സ് 153 പോയിന്റ് ഉയര്‍ന്ന് 60,989.41 ലും, നിഫ്റ്റി 55.3 പോയിന്റ് ഉയര്‍ന്ന് 18,108 ലുമാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ വിപണി പിന്നീട് നഷ്ടത്തിലേക്ക് നീങ്ങുന്നതായണ് കാണുന്നത്. 11.06 ന് സെന്‍സെക്‌സ് 129.52 പോയിന്റ് ഇടിഞ്ഞ് 60,706.89 ലും […]
മുംബൈ: തുടര്‍ച്ചയായി രണ്ട് ദിവസത്തെ നഷ്ടത്തിന് ശേഷം ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ സമ്മിശ്ര പ്രവണതകളും, വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ ഓഹരി വാങ്ങലും വിപണിക്ക് പിന്തുണ നല്‍കി. സെന്‍സെക്‌സ് 153 പോയിന്റ് ഉയര്‍ന്ന് 60,989.41 ലും, നിഫ്റ്റി 55.3 പോയിന്റ് ഉയര്‍ന്ന് 18,108 ലുമാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ വിപണി പിന്നീട് നഷ്ടത്തിലേക്ക് നീങ്ങുന്നതായണ് കാണുന്നത്. 11.06 ന് സെന്‍സെക്‌സ് 129.52 പോയിന്റ് ഇടിഞ്ഞ് 60,706.89 ലും നിഫ്റ്റി 26.60 പോയിന്റ് ഇടിഞ്ഞ് 18,026.10 ലുമാണ് വ്യപാരം നടത്തുന്നത്.
ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ലാര്‍സെന്‍ ആന്‍ഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അള്‍ട്രാടെക്ക് സിമന്റ് എന്നീ ഓഹരികള്‍ ആദ്യഘട്ട വ്യാപരത്തില്‍ നേട്ടത്തിലാണ്. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ഡോ റെഡ്ഡീസ്, എച്ച്‌സിഎല്‍ ടെക്നോളജീസ്, ടെക്ക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.
ഏഷ്യന്‍ വിപണികളായ, സിയോള്‍ ടോക്കിയോ എന്നിവ നഷ്ടത്തിലാണ്, എന്നാല്‍ ഷാങ്ഹായ്,ഹോങ്കോങ് വിപണികള്‍ നേട്ടത്തിലാണ്. വ്യാഴാഴ്ച്ച യുഎസ് വിപണി നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.
'വിപണിയില്‍ പോസിറ്റീവും, നെഗറ്റീവുമായ ട്രെന്‍ഡ് ഒരു പോലെ പ്രതിഫലിക്കുന്നുണ്ട്. ആഗോള തലത്തില്‍ പലിശ നിരക്ക് ഉയരുന്നത് ആശങ്കയുണര്‍ത്തുന്നുണ്ടെങ്കിലും, ഈ സാഹചര്യത്തിലും വിദേശ നിക്ഷേപകരുടെ ആഭ്യന്തര വിപണിയിലുള്ള നിക്ഷേപം വര്‍ധിക്കുന്നത് പോസിറ്റീവായ കാര്യമാണ്. ആഭ്യന്തര വിപണിയിലുള്ള അവരുടെ വിശ്വാസം ഒരു ശുഭ സൂചനയാണ്,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
വ്യാഴാഴ്ച സെന്‍സെക്‌സ് 69.68 പോയിന്റ് താഴ്ന്ന് 60,836.41 ല്‍ വ്യാപാരം അവസാനിച്ചപ്പോള്‍, നിഫ്റ്റി 30.15 പോയിന്റ് ഇടിഞ്ഞ് 18,052.70 ലാണ് ക്ലോസ് ചെയ്തത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.81 ശതമാനം ഉയര്‍ന്ന് 95.44 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപകര്‍ വ്യാഴാഴ്ച 677.62 കോടി രൂപയുടെ ഓഹരികളിലാണ് നിക്ഷേപം നടത്തിയത്.