31 Jan 2022 2:11 PM IST
Summary
'ഗൂഗിള്‍ പിക്സല്‍ ഫോണ്‍' ആരാധകര്‍ ഏറെയാണ്. ആസ്‌ട്രോ ഫോട്ടോഗ്രഫിയും, നൈറ്റ് ഫോട്ടോഗ്രഫിയിലുമെല്ലാം തകര്‍പ്പന്‍ മുന്നേറ്റം നടത്തിയ ഫോണാണ് ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍. അതുകൊണ്ടുതന്നെ പിക്‌സല്‍ സീരീസില്‍ പെട്ട ഏത് ഫോണ്‍ പുറത്തിറങ്ങിയാലും അത് മൊബൈല്‍ ലോകത്ത് വലിയ വാര്‍ത്തയാണ്. ഇപ്പോള്‍ പുറത്തുവരുന്നത് ഇങ്ങനെ ഒരു വാര്‍ത്തയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൂഗിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണായ പിക്‌സല്‍ നോഡ്പാഡ് ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 2021 ല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന ഫോണിന്റെ വിവരങ്ങളാണ് ഇപ്പോള്‍ വീണ്ടും […]
'ഗൂഗിള്‍ പിക്സല്‍ ഫോണ്‍' ആരാധകര്‍ ഏറെയാണ്. ആസ്‌ട്രോ ഫോട്ടോഗ്രഫിയും, നൈറ്റ് ഫോട്ടോഗ്രഫിയിലുമെല്ലാം തകര്‍പ്പന്‍ മുന്നേറ്റം നടത്തിയ ഫോണാണ് ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍. അതുകൊണ്ടുതന്നെ പിക്‌സല്‍ സീരീസില്‍ പെട്ട ഏത് ഫോണ്‍ പുറത്തിറങ്ങിയാലും അത് മൊബൈല്‍ ലോകത്ത് വലിയ വാര്‍ത്തയാണ്. ഇപ്പോള്‍ പുറത്തുവരുന്നത് ഇങ്ങനെ ഒരു വാര്‍ത്തയാണ്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൂഗിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണായ പിക്‌സല്‍ നോഡ്പാഡ് ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 2021 ല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന ഫോണിന്റെ വിവരങ്ങളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്.
ഫോണിന്റെ വില, ലഭ്യത, ഡിസൈന്‍ എന്നിവയെക്കുറിച്ചും ചില വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വീതി കുറഞ്ഞ സാംസങ് ഗാലക്സി ഫോള്‍ഡിനേക്കാള്‍ ചെറുതും വീതിയുള്ളതുമാണ് പിക്‌സല്‍ നോഡ്പാഡിന്റെ ഡിസൈന്‍ എന്നാണ് സൂചനകളില്‍ നിന്നും വ്യക്തമാകുന്നത്.
അതായത് ഒപ്പൊ ഫൈന്റ് എന്‍ ഫോള്‍ഡിനോട് ഏറെ സാമ്യമുണ്ടാകും. മുന്‍പ് പുറത്ത് വന്ന വിവരങ്ങള്‍ പ്രകാരം 'പിക്സല്‍ ഫോള്‍ഡ്' എന്ന പൊതുവായ പേരാണ് ഇതിന് നല്‍കുക എന്നതായിരുന്നു ഊഹാപോഹങ്ങള്‍. എന്നാല്‍ 'പിക്‌സല്‍ നോട്ട്പാഡ്' എന്ന പേരാണ് കമ്പിനി സ്വീകരിച്ചിരിക്കുന്നതെന്ന് എന്നാണ് അറിയുന്നത്.
വില ഏകദേശം 1,05,000 രൂപയാണ് (1,400 ഡോളര്‍) ഗൂഗിള്‍ ലക്ഷ്യമിടുന്നത്. സാംസങ് ഗാലക്സി ഫോള്‍ഡബിള്‍ മാര്‍ക്കറ്റ് വില 1,50,000 രൂപയാണ്. ഏകദേശം 50,000 രൂപ വ്യത്യാസമാണ് (ഡിസ്‌കൗണ്ട് മാറ്റിനിര്‍ത്തിയാല്‍) ഇവ രണ്ടും തമ്മില്‍ ഇപ്പോള്‍ നിലവിലുള്ളത്.
'മൊബൈല്‍ മാര്‍ക്കറ്റില്‍ എത്തുന്നതിന് മുന്‍പായി ഈ ടാര്‍ഗെറ്റ് വില മാറ്റത്തിന് വിധേയമാണ്' എന്നും കമ്പനി പറയുന്നു. പിക്സല്‍ 2, 3, 4, 5 എന്നീ സീരീസുകളില്‍ ഉപയോഗിച്ചിരിക്കുന്ന 12.2MP IMX363 സെന്‍സര്‍ ക്യാമറയാണ് ഇതിലും പ്രധാന ക്യാമറയായി ഉപയോഗിക്കുന്നത്.
എന്നാല്‍ പിക്‌സല്‍ നോട്ട്ബുക്ക്, പിക്‌സല്‍ 6 എന്നീ സീരീസില്‍ നിന്നുള്ള ടെന്‍സര്‍ ചിപ്പ് ഉപയോഗിക്കാനും സാധ്യതയുണ്ട്. എന്തായാലും ഫോള്‍ഡബിള്‍ ഫോണ്‍ രംഗത്തേക്ക് ഗൂഗിള്‍ കൂടെ എത്തുന്നതോടെ ഈ സീരീസില്‍ മത്സരം മുറുകുമെന്ന് ഉറപ്പാണ്.