image

21 April 2022 6:57 AM IST

Technology

ടാറ്റ എല്‍ക്സ്സിയുടെ നാലാം പാദ അറ്റ ലാഭം 160 കോടി രൂപ; 39% വര്‍ദ്ധന

MyFin Desk

TATA Elxsi
X

Summary

ഡെല്‍ഹി: ടെക്‌നോളജി സേവന കമ്പനിയായ ടാറ്റ എല്‍ക്സ്സിയുടെ അറ്റലാഭം നാലാപാദത്തില്‍ 38.9 ശതമാനം ഉയര്‍ന്ന് 160 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 115.16 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റലാഭം.വരുമാനം 31.5 ശതമാനം ഉയര്‍ന്ന് 681.73 കോടി രൂപയിലുമെത്തി. 2021 മാര്‍ച്ചില്‍ വരുമാനം 518.39 കോടി രൂപയായിരുന്നു. 2021-22 വര്‍ഷത്തെ ടാറ്റഎല്‍എക്സ്സിയുടെ അറ്റ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 368.12 കോടി രൂപയില്‍ നിന്നും 49.3 ശതമാനം ഉയര്‍ന്ന് 549.67 കോടി രൂപയിലെത്തി.കമ്പനിയുടെ വരുമാനം 2020-21 […]


ഡെല്‍ഹി: ടെക്‌നോളജി സേവന കമ്പനിയായ ടാറ്റ എല്‍ക്സ്സിയുടെ അറ്റലാഭം നാലാപാദത്തില്‍ 38.9 ശതമാനം ഉയര്‍ന്ന് 160 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 115.16 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റലാഭം.വരുമാനം 31.5 ശതമാനം ഉയര്‍ന്ന് 681.73 കോടി രൂപയിലുമെത്തി. 2021 മാര്‍ച്ചില്‍ വരുമാനം 518.39 കോടി രൂപയായിരുന്നു.

2021-22 വര്‍ഷത്തെ ടാറ്റഎല്‍എക്സ്സിയുടെ അറ്റ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 368.12 കോടി രൂപയില്‍ നിന്നും 49.3 ശതമാനം ഉയര്‍ന്ന് 549.67 കോടി രൂപയിലെത്തി.കമ്പനിയുടെ വരുമാനം 2020-21 വര്‍ഷത്തെ 1,826.15 കോടി രൂപയില്‍ നിന്നും 35 ശതമാനം ഉയര്‍ന്ന് 2,470.79 രൂപയിലുമെത്തി.

"ബിസിനസ് യൂണിറ്റുകള്‍, വ്യവസായങ്ങള്‍, വിവധ പ്രദേശങ്ങളിലേക്കുള്ള വ്യാപാനം എന്നിങ്ങനെ കമ്പനിയുടെ ചരിത്രത്തിലെ വളര്‍ച്ചയുടെ ഏറ്റവും ശക്തമായ വര്‍ഷമാണിത്. ഞങ്ങളുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ ബിസിനസ്സ് ഇപ്പോള്‍ ത്വരിതഗതിയിലുള്ള വളര്‍ച്ചയുടെ പാതയിലാണ്. ഇലക്ട്രോണിക് വാഹനങ്ങള്‍, ഓട്ടോണമസ്, കണക്റ്റഡ്, എന്നിങ്ങനെയുള്ള മേഖലകളിലെ ഡിജിറ്റല്‍ ശേഷി കമ്പനിയെ ശക്തിപ്പെടുത്തും" ടാറ്റ എല്‍എക്സ്സി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ മനോജ് രാഘവന്‍ പറഞ്ഞു. 2020-21-നെ അപേക്ഷിച്ച് കമ്പനിയുടെ ഹെല്‍ത്ത് കെയര്‍ ബിസിനസ്സ് 72.4 ശതമാനമാണ് വളര്‍ച്ച നേടി. പത്ത് രൂപയുടെ മൂല്യമുള്ള ഓരോ ഓഹരിയ്ക്കും 42.50 രൂപ ലാഭവിഹിതമാണ് കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്നത്.