image

9 March 2026 11:25 AM IST

Technology

Amazon Sale: വിലക്കുറവിൽ പ്രീമിയം ഫോൺ വാങ്ങാൻ മികച്ച സമയം; വൺപ്ലസ് 13 ആറിന് 7,000 രൂപ വരെ ഓഫർ

MyFin Desk

Amazon Sale: വിലക്കുറവിൽ പ്രീമിയം ഫോൺ വാങ്ങാൻ മികച്ച സമയം; വൺപ്ലസ് 13 ആറിന് 7,000 രൂപ വരെ ഓഫർ
X

Summary

ആമസോണിന്റെ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് സെയിലിൽ വൺപ്ലസ് 13 ആർ 37,999 രൂപയ്ക്ക് സ്വന്തമാക്കാം


ഒരു പ്രീമിയം സ്മാർട്ട്ഫോൺ മികച്ച വിലക്കുറവിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് മികച്ച അവസരം. ആമസോണിൽ ഇപ്പോൾ നടക്കുന്ന ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് സെയിലിൽ പ്രമുഖ ബ്രാൻഡുകളുടെ നിരവധി സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 12 വരെയാണ് ഈ പ്രത്യേക സെയിൽ തുടരുക. വിവിധ മോഡലുകൾക്ക് 40 ശതമാനം വരെ കിഴിവാണ് ലഭിക്കുന്നത്.

വില

ഈ സെയിലിൽ ശ്രദ്ധേയമായ ഓഫറുകളിലൊന്നാണ് വൺപ്ലസ് 13R. ഇന്ത്യയിൽ 44,999 രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ച ഈ ഫോൺ ഇപ്പോൾ ആമസോണിൽ 39,999 രൂപയ്ക്ക് ലഭ്യമാണ്. അതായത് 5,000 രൂപയുടെ നേരിട്ടുള്ള വിലക്കുറവ്. കൂടാതെ ബാങ്ക് ഓഫറുകൾ ഉപയോഗിച്ചാൽ 2,000 രൂപ അധിക കിഴിവും ലഭിക്കും. ഇതോടെ ഫോണിന്റെ വില 37,999 രൂപയായി കുറയും.

ഡിസ്‌പ്ലേ

6.78 ഇഞ്ച് എൽടിപിഒ എഎംഒഎൽഇഡി ഡിസ്പ്ലേയാണ് വൺപ്ലസ് 13 ആറിൽ നൽകിയിരിക്കുന്നത്. 1.5 കെ റെസല്യൂഷനും 120 ഹെഡ്സ് റിഫ്രഷ് റേറ്റും ഫോണിന് ലഭ്യമാണ്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും കോർണിംഗ് ഗൊറില്ല ഗ്ലാസ് 7 ഐ സംരക്ഷണവും ഫോണിനുണ്ട്. 4,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസും ലഭ്യമാണ്.

കരുത്ത്

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഫോണിൽ ലഭിക്കും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ ഓക്സിജൻ ഒഎസ് 15 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 80 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. എഐ എറേസർ, എഐ അൺബ്ലർ , എഐ റിഫ്ലക്ഷൻ എറേസർ പോലുള്ള നിരവധി എഐ ഫീച്ചറുകളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈഫൈ , എൻഎഫ്സി, ബ്ലൂടൂത്ത് , 5 ജി എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.

ക്യാമറ

ക്യാമറ വിഭാഗത്തിലും മികച്ച സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 50 എംപി പ്രൈമറി ക്യാമറ, 50 എംപി ടെലിഫോട്ടോ ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ എന്നിവയടങ്ങിയ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിൽ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയും ലഭ്യമാണ്.