12 Jun 2024 11:55 AM IST
Summary
- ആപ്പിളിന്റെ വിപണി മൂല്യം ഏകദേശം 215 ബില്യന്‍ ഡോളര്‍ ഉയര്‍ന്ന് 3.2 ട്രില്യന്‍ ഡോളറിലെത്തി
- എഐ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതോടെ ഐഫോണിന്റെ ഡിമാന്‍ഡ് വീണ്ടും ഉയര്‍ത്തുമെന്ന പ്രതീക്ഷയാണ് ആപ്പിളിന്റെ ഓഹരിയെ മുന്നേറാന്‍ സഹായിച്ചത്
- 2022-ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന നേട്ടമാണ് ഇന്നലെ ആപ്പിള്‍ ഓഹരി കൈവരിച്ചത്
ആപ്പിളിന്റെ ഓഹരികള്‍ ഇന്നലെ (11-6-2024) ഏഴ് ശതമാനത്തിലധികം ഉയര്‍ന്ന് റെക്കോര്‍ഡ് തലത്തിലെത്തി.
2022-ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന നേട്ടമാണ് ഇന്നലെ ആപ്പിള്‍ ഓഹരി കൈവരിച്ചത്.
ജൂണ്‍ 10 ന് നടന്ന ആപ്പിള്‍ വാര്‍ഷിക ഡെവലപ്പര്‍ ഇവന്റില്‍ പുതിയ എഐ ഫീച്ചറുകള്‍ അവതരിപ്പിച്ചതാണ് ഈ കുതിച്ചുചാട്ടത്തിനു കാരണമെന്നു വിപണി വിദഗ്ധര്‍ പറഞ്ഞു.
ഇന്നലെ ആപ്പിളിന്റെ ഓഹരി വില 7.26 ശതമാനം ഉയര്‍ന്ന് 207.15 ഡോളറിലാണ് വ്യാപാരം ക്ലോസ് ചെയ്തത്.
എഐ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതോടെ ഐഫോണിന്റെ ഡിമാന്‍ഡ് വീണ്ടും ഉയര്‍ത്തുമെന്ന പ്രതീക്ഷയാണ് ആപ്പിളിന്റെ ഓഹരിയെ മുന്നേറാന്‍ സഹായിച്ചത്.
ഓഹരിയില്‍ മുന്നേറ്റമുണ്ടായതോടെ ആപ്പിളിന്റെ വിപണി മൂല്യവും ഏകദേശം 215 ബില്യന്‍ ഡോളര്‍ ഉയര്‍ന്ന് 3.2 ട്രില്യന്‍ ഡോളറിലെത്തി.
വിപണി മൂല്യത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ടെക് കമ്പനിയായ മൈക്രോസോഫ്റ്റിനേക്കാള്‍ 50 ബില്യന്‍ ഡോളറിന്റെ കുറവ് മാത്രമാണ് ഇപ്പോള്‍ ആപ്പിളിനുള്ളത്.
ഇന്നലെ ആപ്പിള്‍ ഒഴികെ മറ്റ് അഞ്ച് ട്രില്യന്‍ ഡോളര്‍ മൂല്യം വരുന്ന ടെക് കമ്പനികളുടെ ഓഹരികള്‍ 1 ശതമാനത്തിലും താഴെ മാത്രമാണ് മുന്നേറിയത്.