6 Dec 2025 1:58 PM IST
വാട്സ്ആപ്പ് കോളില്‍ കിട്ടിയില്ലേ? എളുപ്പത്തില്‍ വോയ്സ്, വിഡിയോ സന്ദേശങ്ങള്‍ അയക്കാൻ പുതിയ ഫീച്ചർ
MyFin Desk
Summary
ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അപ്ഡേറ്റ് ലഭ്യമാണ്
കോള്‍ വിളിച്ചിട്ട് ലഭിക്കാത്ത സാഹചര്യങ്ങളില്‍ വോയ്സ്, വീഡിയോ സന്ദേശങ്ങള്‍ എളുപ്പത്തില്‍ അയയ്ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. കോളിങ്, കോള്‍ മാനേജ്മെന്റ് എന്നിവ കൂടുതല്‍ എളുപ്പമാക്കുന്നതാണ് ഫീച്ചര്‍. പുതുതായി ഒരു കോള്‍ ടാബും കൊണ്ടുവരുന്നുണ്ട്. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അപ്ഡേറ്റ് ലഭ്യമാണ്. ഫീച്ചര്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയുടെയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കോള്‍ സ്ക്രീനില്‍ നിന്ന് നേരിട്ട് വോയ്സ് സന്ദേശം അയയ്ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. വിളിക്കുന്ന വ്യക്തി കോള്‍ എടുക്കുന്നില്ലെങ്കില്‍, വാട്സ്ആപ്പ് ഇപ്പോള്‍ 'റെക്കോര്‍ഡ് വോയ്സ് മെസേജ്' ഓപ്ഷന് നല്‍കും.
മിസ്ഡ് കോള്‍ അലേര്‍ട്ടിനൊപ്പം ഒരു ചെറിയ ഓഡിയോ റെക്കോര്‍ഡുചെയ്ത് സ്വീകര്‍ത്താവിന്റെ ചാറ്റിലേക്ക് അയയ്ക്കാന്‍ കഴിയും. നിങ്ങള്‍ക്ക് ഒരു അടിയന്തര അപ്ഡേറ്റോ സന്ദേശമോ പങ്കിടേണ്ടിവരുമ്പോഴും എല്ലാം ടൈപ്പ് ചെയ്യാന്‍ താല്പ്പര്യമില്ലാത്തപ്പോഴും ഇത് സഹായകരമാണ്. വിഡിയോ കോളുകള്‍ക്കും സമാനമായ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. വിഡിയോ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് കോള്‍ ഇന്റര്‍ഫേസില്‍ നിന്ന് തന്നെ ഹ്രസ്വ വിഡിയോ സന്ദേശം അയയ്ക്കാനുള്ള ഓപ്ഷന് ലഭിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
