image

2 April 2025 4:27 PM IST

Technology

പുതിയ വരിക്കാര്‍; ചാറ്റ് ജിപിടിയെ ഡീപ് സീക്ക് മറികടന്നു

MyFin Desk

deepseek overtakes chat gpt in new subscribers
X

Summary

  • ഏറ്റവും വേഗം വളരുന്ന എഐ ടൂള്‍ എന്ന നേട്ടവും ഡീപ് സീക്കിന്
  • ഇന്ത്യയില്‍ നിന്നുമാത്രം ഡീപ് സീക്ക് സന്ദര്‍ശിച്ചത് 4.3 കോടിയിലധികം പേര്‍


പുതിയ വരിക്കാരുടെ എണ്ണത്തില്‍ അമേരിക്കയുടെ ചാറ്റ് ജിപിടിയെ മറികടന്ന് ചൈനയുടെ ഡീപ് സീക്ക്. ഏറ്റവും വേഗം വളരുന്ന എഐ ടൂള്‍ എന്ന നേട്ടവും ചൈനീസ് സ്റ്റാര്‍ട്ടപ്പിന് സ്വന്തം.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ചാറ്റ്ജിപിടിയേക്കാള്‍ കൂടുതല്‍ പുതിയ വരിക്കാര്‍ ഡീപ്‌സീക്കിന് ലഭിച്ചതായി എഐ അനലിറ്റിക്സ് പ്ലാറ്റ്‌ഫോമിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരിയില്‍ ഡീപ്സീക്കില്‍ 52.47 കോടി പുതിയ ആളുകള്‍ ചേര്‍ന്നു. ഇതേ കാലയളവില്‍ ഏകദേശം 50 കോടി പുതിയ ആളുകളാണ് ചാറ്റ്ജിപിടി വെബ്‌സൈറ്റ് സന്ദര്‍ശിച്ചത്.

വെബ് ട്രാഫിക്കില്‍ ലോകത്തില്‍ നാലാം സ്ഥാനത്തായ ഇന്ത്യയില്‍ നിന്ന് ഡീപ് സീക്ക് സന്ദര്‍ശിച്ചത് 4.3 കോടിയിലധികം പേരാണ്. ഡീപ്സീക്കിന്റെ ആകെ സന്ദര്‍ശനങ്ങള്‍ 79.2 കോടിയിലെത്തി. ഫെബ്രുവരിയില്‍ ഡീപ്സീക്കിന്റെ വിപണി വിഹിതം 2.34 ശതമാനത്തില്‍ നിന്ന് 6.58 ശതമാനമായി ഉയര്‍ന്നു.

എങ്കിലും, എഐ വിപണിയില്‍ ഡീപ്സീക്ക് ഇപ്പോഴും ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഈ പട്ടികയില്‍ ചാറ്റ്ജിപിടി ഒന്നാം സ്ഥാനത്തും കാന്‍വ രണ്ടാം സ്ഥാനത്തുമാണ്.

ഫെബ്രുവരിയില്‍ 12.05 ബില്യണ്‍ സന്ദര്‍ശകര്‍ ഡീപ്സീക്ക് തേടിയെത്തി. ഇതില്‍ 3.06 ബില്യണ്‍ യൂണീക്ക് ഉപഭോക്താക്കളും ഉള്‍പ്പെടുന്നു. കുറഞ്ഞ നിരക്കില്‍ എഐ മോഡല്‍ അവതരിപ്പിച്ചതുകൊണ്ടാണ് ഡീപ്സീക്ക് ജനപ്രിയമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡീപ്സീക്കിന്റെ കടന്നുവരവോടെ നിരവധി അമേരിക്കന്‍ കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. എഐ മത്സരത്തില്‍ അമേരിക്കയേക്കാള്‍ പിന്നിലായിരുന്നു ചൈന.