29 Jun 2023 6:05 PM IST
Summary
- പ്രവർത്തന രഹിതമായ ഉത്പന്നങ്ങൾ എക്സ്ചേഞ്ച് ചെയ്യാം
- ലക്‌ഷ്യം രാജ്യത്തെ ഇ വേസ്റ്റ് കുറക്കുക
രാജ്യത്തെ ഇ കോമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഉപയോക്താക്കൾക്കായി ധാരാളം ഓഫറുകൾ നൽകാറുണ്ട്. നിലവിൽ പ്രവർത്തന രഹിതമായ വീട്ടുപകരണങ്ങൾ, സ്മാർട്ട് ഫോണുകൾ, ഫീച്ചർ ഫോണുകൾ എന്നിവക്കായി എക്സ്ചേഞ്ച് പ്രോഗ്രാം ഫ്ളിപ്കാർട്ട് പ്രഖ്യാപിച്ചു.
ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ മുതൽ ലാപ്‌ടോപ്പുകൾ, സ്‌മാർട്ട്‌ഫോണുകൾ, ഫീച്ചർ ഫോണുകൾ തുടങ്ങി അപ്‌ഗ്രേഡ് ചെയ്‌ത ഉൽപ്പന്നങ്ങൾക്കായി പ്രവർത്തന രഹിതമായ ഉത്പന്നങ്ങൾ എക്സ്ചേഞ്ച് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കും.
പ്രവർത്തന രഹിതമായ വീട്ടുപകരണങ്ങൾ ഒഴിവാക്കുന്നതിലുള്ള ഉപയോക്താക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനാണ് പുതിയ എക്സ്ചേഞ്ച് പ്രോഗ്രാം കമ്പനി പ്രഖ്യാപിച്ചത്. ഉപയോക്താക്കൾക്ക് ഉത്പന്നങ്ങൾ ഒഴിവാക്കാൻ കഴിയുന്നത് കൂടാതെ പുതിയ ഉത്പന്നങ്ങൾ എക്സ്ചേഞ്ച് സൗകര്യത്തിലൂടെ വാങ്ങാനും കഴിയും.
രാജ്യത്ത് വർദ്ധിച്ചു വരുന്ന ഇലക്ട്രോണിക് വേസ്റ്റുകൾ കുറക്കുക എന്നതാണ് ഫ്ലിപ്കാർട്ട് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യം വെക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു. ഇ വേസ്റ്റ് സൃഷ്ടിക്കുന്നതിൽ ഇന്ത്യലോകത്തെ മൂന്നാമത്തെ രാജ്യമാണ്. 10 ശതമാനം മാലിന്യങ്ങൾ മാത്രമാണ് റെസൈക്ലിങ്ങിനു വേണ്ടി ശേഖരിക്ക പ്പെടുന്നതെന്നു കമ്പനി പറയുന്നു. ഇതിനു ഒരു പരിഹാരമായി പരിസ്ഥിതി സംരക്ഷണത്തിലൂടെ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്നതിനാണ് കമ്പനിഇത്തരം പ്രോഗ്രാം അവതരിപ്പിക്കുന്നത്