31 Jan 2022 6:04 PM IST
Summary
ഓഗ്മെന്റഡ് റിയാലിറ്റി (എ ആര്‍, AR) ഹെഡ്‌സെറ്റ് നിര്‍മ്മാണത്തിലും ഇക്കോസിസ്റ്റം ഡവലപ്പ് ചെയ്യുന്നതിലും മെറ്റയാണ് (ഫേസ്ബുക്ക്) മുന്നില്‍. ഹോളോ ലെന്‍സുമായി മൈക്രോസോഫ്റ്റും രംഗത്തുണ്ട്. ആപ്പിളാവട്ടെ വമ്പന്‍ AR ഹെഡ്‌സെറ്റ് പുറത്തിറക്കി കളം പിടിക്കാനുള്ള ഉറച്ച തീരുമാനത്തിലുമാണ്. എന്നാല്‍ എന്താണ് ഇക്കാര്യത്തില്‍ ഗൂഗിളിന്റെ സ്ഥിതി. തങ്ങളും ഇതില്‍ ഒട്ടും പിറകിലല്ലെന്ന പ്രഖ്യാപനമാണ് ഗൂഗിള്‍ കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാവുന്നത്. റിയല്‍ വേള്‍ഡിനെ കമ്പ്യൂട്ടര്‍ ഗ്രാഫിക്സുമായി കൂട്ടിച്ചേര്‍ക്കുന്ന AR ഹെഡ്സെറ്റ് നിര്‍മ്മിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ ആപ്പിളിനും മെറ്റയ്ക്കും ഒപ്പം […]
ഓഗ്മെന്റഡ് റിയാലിറ്റി (എ ആര്‍, AR) ഹെഡ്‌സെറ്റ് നിര്‍മ്മാണത്തിലും ഇക്കോസിസ്റ്റം ഡവലപ്പ് ചെയ്യുന്നതിലും മെറ്റയാണ് (ഫേസ്ബുക്ക്) മുന്നില്‍. ഹോളോ ലെന്‍സുമായി മൈക്രോസോഫ്റ്റും രംഗത്തുണ്ട്. ആപ്പിളാവട്ടെ വമ്പന്‍ AR ഹെഡ്‌സെറ്റ് പുറത്തിറക്കി കളം പിടിക്കാനുള്ള ഉറച്ച തീരുമാനത്തിലുമാണ്. എന്നാല്‍ എന്താണ് ഇക്കാര്യത്തില്‍ ഗൂഗിളിന്റെ സ്ഥിതി. തങ്ങളും ഇതില്‍ ഒട്ടും പിറകിലല്ലെന്ന പ്രഖ്യാപനമാണ് ഗൂഗിള്‍ കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാവുന്നത്.
റിയല്‍ വേള്‍ഡിനെ കമ്പ്യൂട്ടര്‍ ഗ്രാഫിക്സുമായി കൂട്ടിച്ചേര്‍ക്കുന്ന AR ഹെഡ്സെറ്റ് നിര്‍മ്മിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ ആപ്പിളിനും മെറ്റയ്ക്കും ഒപ്പം ഗൂഗിളും മത്സരത്തിനിറങ്ങും. 'പ്രൊജക്ട് ഐറിസ്' എന്നു പേരിട്ടിരിക്കുന്ന പുതിയ പദ്ധതി അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലാണ് നടക്കുന്നത്. അതീവ രഹസ്യമായിട്ടാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതിനാല്‍ തന്നെ വളരെ പരിമിതമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.
ലോകത്തിന്റെ കാഴ്ചാനുഭവത്തെ മാറ്റിമറിക്കാന്‍ സാധിക്കുന്നതാണ് ഈ ടെക്‌നോളജി. ഗൂഗിള്‍ AR ഗ്ലാസ് 2024 ഓടുകൂടി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൂഗിള്‍ പുറത്തിറക്കുന്ന ഗ്ലാസുകള്‍ കണ്ണ് പൂര്‍ണ്ണമായി മറയ്ക്കുന്ന തരത്തിലുള്ള 'സ്‌കീ ഗ്ലാസുകള്‍'ക്ക് സമാനമായിരിക്കും. (മഞ്ഞ്, കാറ്റ്, അള്‍ട്രാവയലറ്റ് രശ്മികള്‍ തുടങ്ങിയവയില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കുന്ന ഗ്ലാസുകള്‍) ഇവ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടു തന്നെ മറ്റ് ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരില്ല. കൂടാതെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ഉണ്ടാവും. ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലേതിന് സമാനമായി കസ്റ്റം പ്രൊസസര്‍ ഈ AR ഗ്ലാസിനും ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.
'പ്രൊജക്ട് ഐറിസ് എന്ന 'രഹസ്യമായി സൂക്ഷിക്കുന്ന' ഈ പദ്ധതിയില്‍ ഗൂഗിള്‍ ഫോണ്‍ പിക്‌സലിന്റെ ഡവലപ്‌മെന്റ് ടീമില്‍ നിന്നുള്ള ചിലര്‍ ഉള്‍പ്പെടെ 300-ഓളം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഇതിനായി ഇനിയും കൂടുതല്‍ ആളുകളെ നിയമിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈയുമായി നേരിട്ട് ബന്ധപ്പെടുന്ന പ്രോജക്ട് 'സ്റ്റാര്‍ലൈനി'ന്റെ മേധാവി കൂടിയായ ക്ലേ ബാവോറാണ് ടീമിനെ നയിക്കുന്നത്. അതുപോലെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കെട്ടിടത്തിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്.
എ ആര്‍ ഹെഡ്‌സെറ്റിന്റെ പ്രാഥമിക രൂപം വികസിപ്പിക്കുന്നതായി ഗൂഗിള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നിലവിലെ AR ഗ്ലാസുകള്‍ക്ക് പുറത്തേക്ക് അഭിമുഖീകരിക്കുന്ന ഒരു ക്യാമറ ഉണ്ടായിരിക്കും. ഈ കണ്ണടയിലൂടെ റിയല്‍ വേള്‍ഡ് വീഡിയോ പ്രദര്‍ശിപ്പിക്കും. പിന്നീട് കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിച്ച് കാഴ്ചയെ മെച്ചപ്പെടുത്തു. ഇതിനാല്‍ ഇത് ധരിക്കുന്നയാള്‍ക്ക് ഒരു മിക്സഡ് റിയാലിറ്റി അനുഭവമാണ് ഉണ്ടാകുന്നത്. എന്നാല്‍ AR ഗ്ലാസുകളേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട അനുഭവമാണ് ഗൂഗിളിന്റെ ഹെഡ്‌സെറ്റ് നല്‍കുന്നതെന്നാണ് പറയുന്നത്, അതുപോലെ തന്നെ ഇത്തരം ഡിവൈസുകള്‍ക്കായി ഗൂഗിള്‍ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ ലെന്‍സ്, ഗൂഗിള്‍ മാപ്‌സ് എന്നിവയുള്‍പ്പെടെ നിരവധി ആപ്ലിക്കേഷനുകളില്‍ ഒഗ്മെന്റഡ് ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഇതിനകം തന്നെ ഗൂഗിളിന് കഴിഞ്ഞിട്ടുണ്ട്. വളരെ നൂതനമായ ഈ ടെക്നോളജിയിലേക്ക് ആപ്പിളും മെറ്റയും ഗൂഗിളിനേക്കാള്‍ വേഗത്തില്‍ എ ആര്‍ ഹെഡ്‌സെറ്റുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു എന്നത് ടെക്ക് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.