image

5 Feb 2022 10:20 AM IST

Technology

സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 2021-ല്‍ 169 ദശലക്ഷം യൂണിറ്റ്

Agencies

സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 2021-ല്‍ 169 ദശലക്ഷം യൂണിറ്റ്
X

Summary

ഡല്‍ഹി: ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണി 169 ദശലക്ഷം യൂണിറ്റുകളുടെ കയറ്റുമതി രേഖപ്പെടുത്തിയതായി 2021 ലെ കൗണ്ടര്‍പോയിന്റ് റിപ്പോര്‍ട്ട് . എക്കാലത്തേയും ഉയര്‍ന്ന കയറ്റുമതിയാണിത്. 5ജി സ്മാര്‍ട്ട്‌ഫോണുകളുടെ വര്‍ധിച്ച ഉപയോഗവും ആവശ്യക്കാരുടെ എണ്ണം കൂടിയതുമാണ് 2021 ല്‍ കയറ്റുമതി വര്‍ധിച്ചതിന്റെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ലെ ആകെ കയറ്റുമതിയുടെ 17 ശതമാനവും 5ജി സ്മാര്‍ട്ടഫോണുകള്‍ക്ക് സ്വന്തമാണ്. 2020 നെ അപേക്ഷിച്ച് 6 മടങ്ങ് വളര്‍ച്ചയാണിത്. മാര്‍ക്കറ്റിലെ പ്രീമിയം ബ്രാന്‍ഡുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നവയ്ക്കു ആവശ്യക്കാര്‍ ഏറെയാണ്. 2021 […]


ഡല്‍ഹി: ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണി 169 ദശലക്ഷം യൂണിറ്റുകളുടെ കയറ്റുമതി രേഖപ്പെടുത്തിയതായി 2021 ലെ കൗണ്ടര്‍പോയിന്റ് റിപ്പോര്‍ട്ട് . എക്കാലത്തേയും ഉയര്‍ന്ന കയറ്റുമതിയാണിത്.

5ജി സ്മാര്‍ട്ട്‌ഫോണുകളുടെ വര്‍ധിച്ച ഉപയോഗവും ആവശ്യക്കാരുടെ എണ്ണം കൂടിയതുമാണ് 2021 ല്‍ കയറ്റുമതി വര്‍ധിച്ചതിന്റെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ലെ ആകെ കയറ്റുമതിയുടെ 17 ശതമാനവും 5ജി സ്മാര്‍ട്ടഫോണുകള്‍ക്ക് സ്വന്തമാണ്. 2020 നെ അപേക്ഷിച്ച് 6 മടങ്ങ് വളര്‍ച്ചയാണിത്.

മാര്‍ക്കറ്റിലെ പ്രീമിയം ബ്രാന്‍ഡുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നവയ്ക്കു ആവശ്യക്കാര്‍ ഏറെയാണ്. 2021 ല്‍ ഈ ഗണത്തില്‍പ്പെട്ട ബ്രാന്‍ഡുകളുടെ വളര്‍ച്ച 98 ശതമാനം ആയിരുന്നു. എന്നാൽ, 10,000 രൂപക്ക് താഴെയുള്ള വിഭാഗത്തില്‍, അതായത് വിപണിയിലെ 30 ശതമാനത്തോളം വരുന്ന ഇനത്തിൽ, 5 ശതമാനത്തോളം വീഴ്ചയാണുണ്ടായത്.

10,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിലുള്ള (47%) വിഭാഗത്തിന് 8 ശതമാനം വളര്‍ച്ചയുണ്ടായി. 20,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലുള്ളവ (13%) വലിയ നേട്ടമാണുണ്ടാക്കിയത്. അതായത് 95 ശതമാനം വളര്‍ച്ച.