23 March 2026 7:31 PM IST
Summary
'ദി റിയല്‍ ഹീറോ' എന്നാണ് ഷവോമി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. റെഡ്മി 15 5ജി മോഡലിനെക്കാള്‍ കുറഞ്ഞ വിലയില്‍ വാങ്ങാനാകുന്ന മികച്ച ഫീച്ചറുകളുള്ള ഒരു മോഡലായിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റെഡ്മി ഒരു പുതിയ ബജറ്റ് 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ തയാറെടുത്തിരിക്കുന്നു. നിലവിലുള്ള റെഡ്മി 15 5ജി മോഡലിനോട് അനുബന്ധമായി റെഡ്മി 15A 5G (REDMI 15A 5G) എന്ന പുതിയ മോഡലാണ് വരാന്‍ പോകുന്നത്. മാര്‍ച്ച് 27ന് ഇത് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. 'ദി റിയല്‍ ഹീറോ' എന്നാണ് ഷവോമി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. റെഡ്മി 15 5ജി മോഡലിനെക്കാള്‍ കുറഞ്ഞ വിലയില്‍ വാങ്ങാനാകുന്ന മികച്ച ഫീച്ചറുകളുള്ള ഒരു മോഡലായിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഒക്ടാ കോര്‍ 5ജി പ്രോസസര്‍ ആണ് ഇതില്‍ ഉണ്ടാകുക എന്ന സൂചന റെഡ്മി നല്‍കിയിട്ടുണ്ട്. ഷവോമിയുടെ വെബ്സൈറ്റില്‍ റെഡ്മി 15A 5ജിയുടെ മൈക്രോസൈറ്റ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ഈ ഫോണിന്റെ ഡിസൈന്‍ അടക്കമുള്ളവ കാണാനാകും. കൂടാതെ ചില ഫീച്ചറുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
6300mAh ബാറ്ററിയാണ് റെഡ്മി 15A 5ജിയില്‍ ഉണ്ടാകുക. തീവ്രമായ ദൈനംദിന ഉപയോഗം, ഗെയിമിംഗ്, മീഡിയ ഉപഭോഗം എന്നിവയ്ക്ക് അനുയോജ്യമായ വിധത്തില്‍ പവര്‍ നല്കുന്ന ഒരു 'മാസിവ് ഡിപ്പന്‍ഡബിള്‍ ബാറ്ററി' ഇതില്‍ ഉണ്ട് എന്ന് ഷവോമി പറയുന്നു. 'സെഗ്മെന്റിലെ ഏറ്റവും വലുതും സുഗമവുമായ ഡിസ്പ്ലേ' ആണ് ഈ റെഡ്മി ഫോണില്‍ ഉണ്ടാകുക എന്നാണ് ടീസറുകള്‍ അവകാശപ്പെടുന്നത്.
120Hz റിഫ്രഷ് റേറ്റ് സഹിതമായിരിക്കും ഇതിലെ ഡിസ്പ്ലേ എത്തുക. ഫ്ലൂയിഡ് സ്ക്രോളിംഗ്, മികച്ച ഗെയിമിംഗ്, സാധാരണയായി ഉയര്‍ന്ന വിലയുള്ള സ്മാര്‍ട്ട്ഫോണുകളിലുള്ള കൂടുതല്‍ പ്രീമിയം എക്സ്പീരിയന്‍സ് എന്നിവ ഇത് വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. വെള്ളത്തുള്ളികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ഫോണിനെ കാണിക്കുന്ന ടീസര്‍ ചിത്രം, സ്പ്ലാഷ് റെസിസ്റ്റന്‍സിനെ സൂചിപ്പിക്കുന്നു, ഇത് 'പുറത്ത് കടുപ്പമുള്ളതും അകത്ത് സുരക്ഷിതവുമാണ്' എന്നാണ് ഷവോമി പറയുന്നത്.
ടീസര്‍, മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് റെഡ്മി 15A 5ജി കാണാനാകുന്നത്. അതില്‍ ഒരു ക്ലാസിക് ബ്ലാക്ക്, സ്ലീക്ക് ?ലൈറ്റ് ബ്ലൂ, എലഗന്റ് ലൈറ്റ് പര്‍പ്പിള്‍/ ലാവെന്‍ഡര്‍ എന്നീ കളര്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുന്നു. ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിലുള്ളത്. എഐ പിന്തുണയോടെയാണ് ഇതിലെ ക്യാമറകള്‍ എത്തുന്നത്.
റെഡ്മി 15 5ജിയുടെ കൂടുതല്‍ ഡീറ്റെയില്‍സ് മാര്‍ച്ച് 27ലെ ലോഞ്ചിന് ശേഷം അറിയാനാകും. എന്ത് വിലയിലാകും ഇത് എത്തുക എന്നതിന്റെ സൂചന ലഭ്യമായിട്ടില്ല. ലോഞ്ചിന് ശേഷം ഷവോമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്?സൈറ്റ്, ഓഫ്?ലൈന്‍ സ്റ്റോറുകള്‍ എന്നിവയ്ക്ക് പുറമേ ഫ്ലിപ്പ്കാര്‍ട്ട് വഴിയും ഇത് വാങ്ങാനാകും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ റെഡ്മിയുടെ 15 5ജി മോഡല്‍ ഇന്ത്യയില്‍ വാങ്ങാന്‍ ലഭ്യമാണ്. കഴിഞ്ഞ ദിവസം ഷവോമി ഈ ഫോണിന്റെ വില വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന ഘട്ടത്തില്‍ റെഡ്മി 15 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റ് 14,999 രൂപ വിലയിലും 8GB + 128GB വേരിയന്റ് 15,999 രൂപ വിലയിലും 8GB + 256GB വേരിയന്റ് 16,999 രൂപയുമായിരുന്നു വില.
എന്നാല്‍, ക?ഴിഞ്ഞ ദിവസമുണ്ടായ ഏറ്റവും പുതിയ വില വര്‍ധനവിന് ശേഷം യഥാക്രമം 16499 രൂപ, 17999 രൂപ, 19499 രൂപ എന്നീ വിലകളിലാണ് റെഡ്മി 15 5ജി വാങ്ങാന്‍ ലഭ്യമായിട്ടുള്ളത്. ആമസോണില്‍ ഇതിന് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാല്‍ 15499 രൂപ പ്രാരംഭ വിലയില്‍ വാങ്ങാനാകും.
പഠിക്കാം & സമ്പാദിക്കാം
Home
