13 May 2025 7:19 PM IST
Summary
- ട്രംപിന്റെ പുതിയ താരിഫ് നയം കമ്പനിക്ക് തിരിച്ചടി
- തീരുവയുദ്ധത്തിന് പരിഹാരമായാല്‍ ആപ്പിളിന് ആശ്വാസമാകും
ഐഫോണ്‍ വില വര്‍ധിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് നയം കമ്പനിക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കുന്നതെന്നാണ് വിവരം. വരാനിരിക്കുന്ന ഐഫോണ്‍-17 സീരീസില്‍ വില വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ ഒരുങ്ങുകയാണ്.
ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവ ആപ്പിള്‍ കമ്പനിയെ നേരിട്ട് ബാധിച്ചിട്ടുണ്ട്. ഈ നഷ്ടം ഐഫോണുകളുടെ വിലയില്‍ നിന്ന് നികത്താനാണ് കമ്പനിയുടെ നീക്കം. അതേസമയം ചൈന-യുഎസ് തീരുവയുദ്ധത്തിന് പരിഹാരമായാല്‍ ആപ്പിളിന് ആശ്വാസമാകും.
സാമ്പത്തിക വര്‍ഷത്തിന്റെ ഈ പാദത്തില്‍ തന്നെ ആപ്പിള്‍ ഏകദേശം 900 മില്യണ്‍ ഡോളറിന്റെ അധിക ചെലവുകള്‍ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്പറയുന്നു. 20 ശതമാനം സ്മാര്‍ട്ട്ഫോണ്‍ ഇറക്കുമതി താരിഫ് ആണ് ഇതിന് പ്രധാന കാരണം.
അതേസമയം ആപ്പിള്‍ ഇതുവരെ ഔദ്യോഗികമായി വില വര്‍ധനവ് സ്ഥിരീകരിച്ചിട്ടില്ല. ഡിസൈന്‍ നവീകരണങ്ങളിലൂടെയും പുതിയ ഫീച്ചറുകളിലൂടെയും ഈ വര്‍ധനവിനെ ന്യായീകരിക്കാന്‍ ആപ്പിള്‍ സൂക്ഷ്മമായി പദ്ധതിയിടുന്നതായും അതുകൊണ്ടുതന്നെ
വ്യാപാര താരിഫുകളെക്കുറിച്ചുള്ള നേരിട്ടുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഒഴിവാക്കുന്നുവെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ആപ്പിള്‍ കുറച്ചുകാലമായിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കമ്പനിയുടെ ആഗോള കയറ്റുമതിയുടെ 13 മുതല്‍ 14 ശതമാനം വരെ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നാണ്.