image

12 Aug 2025 3:58 PM IST

Technology

എഐ ഇന്റലിജന്‍സ് എഞ്ചിനായി മൈക്രോസോഫ്റ്റ് മാറുമെന്ന് നദെല്ല

MyFin Desk

എഐ ഇന്റലിജന്‍സ് എഞ്ചിനായി   മൈക്രോസോഫ്റ്റ് മാറുമെന്ന് നദെല്ല
X

Summary

ആപ്പുകള്‍ നിര്‍മിക്കാന്‍ ഏവരെയും പഠിപ്പിക്കുന്നതിലേക്ക് മൈക്രോസോഫ്റ്റ് മാറുന്നു


എ ഐ മേഖലയില്‍ ഇന്റലിജന്‍സ് എഞ്ചിന്‍ ആയി മൈക്രോസോഫ്റ്റ് മാറുമെന്ന് സിഇഒ സത്യ നദെല്ല. സോഫ്റ്റ് വെയര്‍ കമ്പനി എന്ന നിലയിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യം ഇനി മുന്നോട്ടുപോകില്ലെന്നും നദെല്ല വ്യക്തമാക്കി.

പ്രത്യേക ജോലികള്‍ക്കായി സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കുന്നതിലല്ല, മറിച്ച് ആര്‍ക്കും അവരവരുടെ സ്വന്തം ഇന്റലിജന്റ് ടൂളുകളും സൊല്യൂഷനുകളും നിര്‍മ്മിക്കാന്‍ സഹായിക്കുന്ന എഐ സിസ്റ്റങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് മൈക്രോസോഫ്റ്റിന്റെ ഭാവിയെന്ന് സിഇഒ പ്രഖ്യാപിച്ചു.

ആപ്പുകള്‍ നിര്‍മിക്കുന്നതില്‍ നിന്ന് അവ നിര്‍മിക്കാന്‍ എല്ലാവരെയും പഠിപ്പിക്കുന്നതിലേക്കുള്ള മാറ്റത്തിനാണ് മൈക്രോസോഫ്റ്റ് ഒരുങ്ങുന്നത്. ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരു ഗവേഷകനെയോ വിശകലന വിദഗ്ദ്ധനെയോ അല്ലെങ്കില്‍ ഒരു കോഡിംഗ് ഏജന്റിനെയോ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ കഴിയുന്ന ഒരു ലോകമാണ് കമ്പനി വിഭാവനം ചെയ്യുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ആപ്പ് പ്ലാറ്റ്ഫോം, ആപ്പുകള്‍ എന്നിവയെല്ലാം എഐയ്ക്കായി പുനര്‍വിഭാവനം ചെയ്യും. മുമ്പ് വന്‍കിട കോര്‍പ്പറേഷനുകള്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും മാത്രം ലഭ്യമായിരുന്ന എഐ സംവിധാനങ്ങള്‍ ജനാധിപത്യവത്കരിക്കപ്പെടുമെന്നും കമ്പനി വിലയിരുത്തുന്നു.