24 Sept 2024 4:25 PM IST
Summary
- പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് പ്രഖ്യാപനം
- യുഎസ് സൈന്യത്തിനും സഖ്യകക്ഷികള്‍ക്കും ഇന്ത്യന്‍ സൈന്യത്തിനും ആവശ്യമായ ചിപ്പുകള്‍ ഇവിടെ നിര്‍മ്മിക്കും
ഇന്ത്യയില്‍ ആദ്യത്തെ ദേശീയ സുരക്ഷാ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കുന്നു. യുഎസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് പ്രഖ്യാപനം.
ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു മോദി യുഎസിലെത്തിയത്.
2025 ഓടെ പ്ലാന്റ് സ്ഥാപിക്കാനാണ് ധാരണയായത്. യുഎസ് സൈന്യത്തിനും സഖ്യകക്ഷികള്‍ക്കും ഇന്ത്യന്‍ സൈന്യത്തിനും ആവശ്യമായ ചിപ്പുകള്‍ നിര്‍മിച്ച് കൈമാറുകയാണ് ലക്ഷ്യം.
ഇന്‍ഫ്രാറെഡ്, ഗാലിയം നൈട്രൈഡ്, സിലിക്കോണ്‍ കാര്‍ബൈഡ് സെമി കണ്ടക്ടറുകളടെ ഉത്പാദനമാണ് പ്ലാന്റില്‍ നടക്കുക. ഭാരത് സെമി, ഇന്ത്യന്‍ യുവ സംരംഭകരായ വിനായക് ഡാല്‍മിയ, വൃന്ദ കപൂര്‍ എന്നിവരുടെ സ്റ്റാര്‍ട്ടപ്പായ തേര്‍ഡ് ഐടെക്, യുഎസ് സ്‌പേസ് ഫോഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പ്ലാന്റ് നിര്‍മിക്കുക.