16 March 2026 9:28 PM IST
OnePlus Nord 6 Launch : വമ്പൻ 9,000 എംഎഎച്ച് ബാറ്ററിയുമായി വൺപ്ലസ് നോർഡ് 6 ഏപ്രിലിൽ; മിഡ്-റേഞ്ച് വിപണിയെ കുലുക്കാൻ വരുന്നു
MyFin Desk
Summary
165Hz അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്‌സെറ്റ്, 80 വാട്ട് ഫാസ്റ്റ് ചാർജിംഗ് , ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കും വെല്ലുവിളിയാവുന്ന ഫീച്ചറുകൾ
സ്മാർട്ട്‌ഫോൺ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ മോഡലുമായി വൺപ്ലസ് വീണ്ടും വിപണിയിൽ എത്താൻ ഒരുങ്ങുന്നു. മിഡ്-റേഞ്ച് സെഗ്മെന്റിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് കരുതുന്ന വൺപ്ലസ് നോർഡ് 6 ഏപ്രിൽ അവസാനത്തോടെ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. മാർച്ചിൽ ലോഞ്ച് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇപ്പോൾ ഏപ്രിലിലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന.
ഫോണിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത 9,000 എംഎഎച്ച് ബാറ്ററി ആകാമെന്നതാണ്. ഈ ബാറ്ററിയോടൊപ്പം 80 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിംഗും 27 വാട്ട് റിവേഴ്‌സ് ചാർജിംഗും ലഭിക്കുമെന്നാണ് സൂചന. കൂടാതെ ടർബോ 6 സാങ്കേതികവിദ്യയും ഫോണിൽ ഉൾപ്പെടാം.പ്രകടനക്ഷമതയുടെ കാര്യത്തിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുക എന്നാണ് റിപ്പോർട്ടുകൾ. ക്യാമറ വിഭാഗത്തിൽ 50 എംപി ക്യാമറയും 2 എംപി സെക്കൻഡറി ക്യാമറയും ഉൾപ്പെട്ട ഡ്യുവൽ ക്യാമറ സജ്ജീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഡിസ്‌പ്ലേയുടെ കാര്യത്തിലും ഫോൺ ശ്രദ്ധ നേടും. 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും 165Hz വരെ റിഫ്രഷ് റേറ്റും ഫോണിൽ ഉണ്ടായേക്കും. ഇതോടെ ഗെയിമിംഗിനും മൾട്ടിമീഡിയ അനുഭവത്തിനും മികച്ച പ്രകടനം നൽകുന്ന മിഡ്-റേഞ്ച് ഫോണായി ഇത് മാറും. എങ്കിലും 9,000 എംഎഎച്ച് ബാറ്ററി ശേഷി യഥാർത്ഥത്തിൽ ലഭിക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും ചില സംശയങ്ങൾ നിലനിൽക്കുന്നു. ഔദ്യോഗിക ലോഞ്ചിന് ശേഷമേ ഇതിൽ വ്യക്തത ലഭിക്കൂ.
വില ഉയർന്നേക്കും
വില സംബന്ധിച്ച വിവരങ്ങൾ അനുസരിച്ച്, റാം-സ്റ്റോറേജ് ചിപ്പുകളുടെ വില വർധിച്ചതിനെ തുടർന്ന് വൺപ്ലസ് നോർഡ് 6-ന് ഉയർന്ന ലോഞ്ച് വില പ്രതീക്ഷിക്കാം. ഇന്ത്യയിൽ 31,000 മുതൽ 36,000 രൂപ വരെ വിലയാകാമെന്നാണ് സൂചന. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
പഠിക്കാം & സമ്പാദിക്കാം
Home
