10 May 2022 12:17 PM IST
Summary
വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്‌മിൻ എന്ന പേര് മാത്രം സ്വന്തമായി ഉണ്ടായിരുന്ന പലർക്കും സന്തോഷിക്കാൻ വകയുണ്ട്.'പദവി' ഉണ്ടായിരുന്നെങ്കിലും 'പവർ' അന്ന് അല്പം കുറവായിരുന്നു. എന്നാൽ ഏറ്റവും പുതിയ അപ്‌ഡേഷനുകളോടെ കഥ മാറുകയാണ്. ആളെ ചേർക്കാനും ആളെ പറഞ്ഞു വിടാനും മാത്രമല്ല, ഉള്ളടക്കത്തിന് യോജിച്ചതല്ല എന്ന് കണ്ടാൽ ഗ്രൂപ്പിലെ അംഗങ്ങളുടെ മെസ്സേജ് വരെ ഡിലീറ്റ് ചെയ്യാനുള്ള അവകാശം ഇനി അഡ്‌മിന്മാർക്കുണ്ട്. ഒരു ഗ്രൂപ്പിൽ 256 അംഗങ്ങൾ എന്നുള്ളത് 512 ആയി വർധിക്കും.ബിസിനെസ്സുകൾക്കും സ്ഥാപനങ്ങൾക്കും ഇത് വലിയ സഹായമായിരിക്കും. 2 ജിബി
വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്‌മിൻ എന്ന പേര് മാത്രം സ്വന്തമായി ഉണ്ടായിരുന്ന പലർക്കും സന്തോഷിക്കാൻ വകയുണ്ട്.'പദവി' ഉണ്ടായിരുന്നെങ്കിലും 'പവർ' അന്ന് അല്പം കുറവായിരുന്നു. എന്നാൽ ഏറ്റവും പുതിയ അപ്‌ഡേഷനുകളോടെ കഥ മാറുകയാണ്. ആളെ ചേർക്കാനും ആളെ പറഞ്ഞു വിടാനും മാത്രമല്ല, ഉള്ളടക്കത്തിന് യോജിച്ചതല്ല എന്ന് കണ്ടാൽ ഗ്രൂപ്പിലെ അംഗങ്ങളുടെ മെസ്സേജ് വരെ ഡിലീറ്റ് ചെയ്യാനുള്ള അവകാശം ഇനി അഡ്‌മിന്മാർക്കുണ്ട്.
ഒരു ഗ്രൂപ്പിൽ 256 അംഗങ്ങൾ എന്നുള്ളത് 512 ആയി വർധിക്കും.ബിസിനെസ്സുകൾക്കും സ്ഥാപനങ്ങൾക്കും ഇത് വലിയ സഹായമായിരിക്കും.
2 ജിബി വരെയുള്ള ഫയലുകൾ ഇനി വാട്സാപ്പിലൂടെയും അയക്കാം, നിലവിൽ ഇത് 100 എം ബി ആണ്.
ഇപ്പോൾ 8 പേരെ ചേർക്കാവുന്ന വാട്സാപ്പ് ഗ്രൂപ്പ് കോളിൽ ഇനി മുതൽ 32 പേരെ ചേർക്കാം.
മെസ്സേജുകൾക്ക് റിയാക്ഷൻ കൊടുക്കുന്ന ഫേസ്ബുക്കിന്റേയും ഇൻസ്റാഗ്രാമിന്റെയും പരിപാടി വാട്സപ്പിലേക്കും വരുന്നു. ഇനി വാട്സാപ്പ് മെസ്സേജുകളിടും നമ്മുക്ക് എമോജികളുടെ സഹായത്തോടെ റിയാക്ട് ചെയ്യാം. മിക്ക ഫോണുകളിലും ലഭ്യമായി തുടങ്ങിയ ഈ ഫീച്ചർ അധികം വൈകാതെ നിങ്ങളുടെ ഫോണിലേക്കും എത്തും.
ഉപയോക്താക്കൾക്ക് മറ്റൊരു ഫോണിലേക്ക് ലോഗിൻ ചെയ്യുന്നത് എളുപ്പമാക്കിയേക്കാവുന്ന കമ്പാനിയൻ മോഡ് എന്ന പുതിയ ഫീച്ചർ ഏറ്റവും പുതിയ ബീറ്റാ അപ്‌ഡേറ്റിൽ വാട്സാപ്പ് അവതരിപ്പിക്കുന്നുണ്ട്. മുൻപ് വന്നിട്ടുള്ള മൾട്ടി-ഡിവൈസ് ഫീച്ചറിന്റെ അപ്‌ഡേഷൻ ആണെന്ന് പറയുന്നുണ്ടെങ്കിലും പ്രവർത്തനം അങ്ങനെ ആയിരിക്കില്ല എന്നാണ് റിപ്പോർട്ടുകൾ. വാട്‌സ്ആപ്പിന്റെ 2.22.11.10 ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് കമ്പാനിയൻ മോഡ് ഉള്ളത്.
വാട്സാപ്പ് മൾട്ടി ഡിവൈസ് ഫീച്ചർ
നിലവിൽ, ഒരേ സമയം നാല് ഉപകരണങ്ങളിലേക്ക് ഒരു അക്കൗണ്ട് ലിങ്ക് ചെയ്യാൻ വാട്സാപ്പ് നമ്മളെ അനുവദിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഉപയോക്താക്കൾക്ക് അവരുടെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അവരുടെ ലാപ്‌ടോപ്പുകളിലും അവരുടെ പിസിയിലും ഫോൺ ഇല്ലാതെ ആക്‌സസ് ചെയ്യാൻ കഴിയും. എന്നാൽ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് മറ്റേതെങ്കിലും ഉപകരണത്തിലേക്ക് കണക്റ്റുചെയ്യേണ്ട സമയത്ത് സ്മാർട്ട്‌ഫോൺ ആവശ്യമാണ്. അവരുടെ സ്‌മാർട്ട്‌ഫോൺ ഉപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്‌താണ് ഇത് ചെയ്യുന്നത്.
വാട്സാപ്പ് കമ്പാനിയൻ മോഡ്
നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് ആക്‌സസ് നൽകിക്കഴിഞ്ഞാൽ, നിങ്ങളുടെ ആദ്യത്തെ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുമ്പോഴും. നിങ്ങൾക്ക് സന്ദേശമയക്കാൻ ആപ്പ് ഉപയോഗിക്കാനാകും എന്നതാണ് കമ്പാനിയൻ മോഡ്ന്റെ പ്രധാന സവിശേഷത. രണ്ടാമത്തെ ഡിവൈസിലെ വാട്സാപ്പ് ഉപയോഗിക്കുമ്പോൾ ആദ്യ ഡിവൈസിലെ വാട്സാപ്പ് അക്കൗണ്ട് ഉപയോഗിക്കാനാകാതെ ആകുകയും,ബാക്കപ്പ് ചെയ്യപ്പെട്ടിട്ടുള്ള മെസ്സേജുകൾ അതിലേക്ക് മാറുകയും ചെയ്യും.