image

14 May 2025 3:07 PM IST

Tech News

വില്‍പ്പനയില്‍ വര്‍ധന; കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു

MyFin Desk

electric vehicles are gaining popularity in kerala
X

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു. സംസ്ഥാനത്ത് ഈ വർഷം മാർച്ച്‌ വരെ 11 ശതമാനത്തിലേറെയും ഇലക്‌ട്രിക് വാഹനങ്ങളാണ് രജിസ്റ്റർചെയ്തത്. 1,56,666 വാഹനങ്ങളാണ് മൂന്നുമാസത്തിനിടെ രജിസ്റ്റർ ചെയ്തത്. ഇതില്‍ 17,745 എണ്ണം ഇലക്‌ട്രിക്വിഭാഗത്തിലുള്ളതാണ്. സംസ്ഥാനത്ത് ആകെ 2.30 ലക്ഷം ഇലക്ട്രിക് വാഹനങ്ങങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2021 വരെ 13,582 വൈദ്യുത വാഹനങ്ങള്‍ മാത്രമേ രജിസ്റ്റർ ചെയ്തിരുന്നുള്ളൂ. 2022- ല്‍ 5.05 ശതമാനമായി ഈ വിഭാഗത്തിലെ രജിസ്ട്രേഷൻ. 2023 -ല്‍ ഇലക്‌ട്രിക്വാഹന രജിസ്ട്രേഷൻ 9.99 ശതമാനമായി. 2024 -ല്‍ അത് 10.69 ശതമാനമായി. 7,78,914 വാഹനങ്ങളില്‍ 83,259 എണ്ണം ഇലക്‌ട്രിക്. ഇലക്‌ട്രിക് വാഹനവിഭാഗത്തില്‍ ഇരുചക്ര വാഹനങ്ങളാണ് കൂടുതല്‍.

കാർ, ഓട്ടോറിക്ഷ എന്നിവയും കൂടിവരുന്നുണ്ട്. ഈവർഷം പൂർത്തിയാകുന്നതോടെ വൈദ്യുതിവാഹനങ്ങളുടെ അനുപാതംഇനിയും ഉയരുമെന്നാണ് ഗതാഗതവകുപ്പിന്റെ നിഗമനം. ചാർജിങ് സൗകര്യങ്ങളുടെ കുറവാണ് വൈദ്യുതവാഹനങ്ങളുടെ പ്രചാരണത്തില്‍ പ്രധാന തടസ്സം. ഇത് പരിഹരിക്കാൻ കെഎസ്‌ഇബി, അനർട്ട്, കെഎസ്‌ആർടിസിഎന്നിവയുമായി സഹകരിച്ച്‌ സർക്കാർ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഒറ്റചാർജ്ജില്‍ കൂടുതല്‍ ദൂരം പോകാവുന്ന തരത്തില്‍ വാഹനങ്ങള്‍ പരിഷ്കരിച്ചതും നേട്ടമായി. 165 സ്വിഫ്റ്റ് ബസുകളും മൂന്ന് വർഷത്തിനിടെ കേരളത്തില്‍ കെഎസ്‌ആർടിസിസ്വിഫ്റ്റിന്റെ 165 ഇലക്‌ട്രിക് ബസുകളും രജിസ്റ്റർചെയ്തു. 2022-23-ല്‍ 50 ബസുകളാണ് രജിസ്റ്റർചെയ്തിരുന്നത്. 2023-24 -ല്‍ 95 ഉം ഈ വർഷം ഇതുവരെ 20 ബസുകളും രജിസ്റ്റർ ചെയ്തു.