image

25 April 2025 12:58 PM IST

Tech News

കീശ കാലിയാണെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാം; പുതിയ സ്കീമുമായി ഇന്ത്യൻ റെയിൽവേ

MyFin Desk

indian railways to earn revenue by leasing surplus land
X

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ മതിയായ പണം കയ്യിലില്ലെങ്കിൽ ഇനി ആശങ്കവേണ്ട. ബുക്ക് നൗ പേ ലേറ്റർ ('Book Now, Pay Later') എന്ന പുതിയ സ്കീം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഈ സ്കീം ഉപയോഗിച്ച് യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും പിന്നീട് പണം അടയ്ക്കാനും കഴിയും. പെട്ടെന്നുള്ള യാത്രകൾ പ്ലാൻ ചെയ്യേണ്ടി വരുമ്പോളും, കയ്യിൽ പണമില്ലാത്ത സാഹചര്യങ്ങളിലും ഈ പദ്ധതി ഉപകാരപ്രദമാകും.

പദ്ധതി പ്രകാരം സൗജന്യമായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും, പണമടയ്ക്കാന്‍ 14 ദിവസത്തെ സാവകാശം ലഭിക്കും. ഈ സമയപരിധിക്കുള്ളിൽ ടിക്കറ്റിന്റെ തുക അടച്ചാൽ മതിയാകും. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങളുടെ കൈവശം ഒരു രൂപ പോലും ഇല്ലെങ്കിലും ഇന്ത്യന്‍ റെയില്‍വേയില്‍ ഇനി സുഖമായി യാത്ര ചെയ്യാം. ഐആര്‍സിടിസി വെബ്സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും ഡിജിറ്റല്‍ പേയ്മെന്റ് ഓപ്ഷനായി ePayLater സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ട്രെയിൻ ടിക്കറ്റുകൾ മാത്രമല്ല, ഐ ആര്‍ സി ടി സി സംഘടിപ്പിക്കുന്ന വിവിധ ടൂർ പാക്കേജുകൾക്കും ePayLater സൗകര്യം ലഭ്യമാണ്.

എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം

1. IRCTC അക്കൗണ്ടിൽ ലോഗിൻ ചെയ്യുക

2. 'Book Now' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

3. യാത്രക്കാരുടെ വിവരങ്ങളും കാപ്ച കോഡും നൽകുക

4. പേയ്‌മെന്റ് വിവര പേജിലേക്ക് പോകുക

5. "Pay Later" സൗകര്യം ഉപയോഗിക്കുന്നതിന് രജിസ്റ്റർ ചെയ്യുക (ആദ്യമായി ഉപയോഗിക്കുന്നവർക്ക്)

6. പേയ്‌മെന്റ് ഓപ്ഷനിൽ "Pay Later" തിരഞ്ഞെടുക്കുക

7. ടിക്കറ്റ് ഉറപ്പാക്കുക, പണം പിന്നീട് അടയ്ക്കുക