12 May 2025 7:08 PM IST
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ്25 എഡ്‌ജ് ചൊവ്വാഴ്ച ഇന്ത്യയിൽ പുറത്തിറങ്ങും. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങിൽ നിന്നുള്ള ഈ സൂപ്പർ സ്ലിം ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്‌ഫോൺ ആപ്പിളിന്‍റെ വരാനിരിക്കുന്ന ഐഫോൺ 17 എയർ പോലുള്ള ഫോണുകളുടെ എതിരാളിയായിരിക്കും ഗാലക്‌സി എസ്25 എഡ്‌ജ്.
ഗാലക്‌സി എസ് 25 എഡ്‌ജിന് വെറും 5.8 മില്ലീമീറ്റർ വണ്ണമാണ് ഉള്ളതെന്നും സ്ലിം ക്യാമറ ബമ്പ് ഉണ്ടായിരിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാരം 170 ഗ്രാം ആണ്. വിപണിയിലെ ഏറ്റവും ഭാരം കുറഞ്ഞ സ്‌മാർട്ട്‌ഫോണുകളിൽ ഒന്നായി ഗാലക്‌സി എസ് 25 എഡ്‌ജ് മാറും.
സാംസങിന്‍റെ ഇൻ-ഹൗസ് എക്‌സിനോസ് ചിപ്‌സെറ്റും ഇതിൽ ഉണ്ടാകാം. ഫോണിന് കുറഞ്ഞത് 12 ജിബി റാമും 256 ജിബി മുതൽ 1 ടിബി വരെ സ്റ്റോറേജും ഉണ്ടായിരിക്കാം. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഈ ഉപകരണം പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കാം. 25W വയർഡ് ചാർജിങും 15W വയർലെസ് ചാർജിങും പിന്തുണയ്‌ക്കുന്ന 3,900 എംഎഎച്ച് ബാറ്ററിയാണ് ഉണ്ടായിരിക്കുക.