image

16 Sept 2023 7:21 PM IST

Technology

ഇടപാടുകൾക്ക് യുപിഐ ലൈറ്റ് എക്സ് ഉപയോഗിക്കാം

MyFin Desk

ഇടപാടുകൾക്ക് യുപിഐ ലൈറ്റ് എക്സ് ഉപയോഗിക്കാം
X

Summary

  • ഇന്റർനെറ്റ്‌ ഇല്ലാതെ പണം അയക്കാനും സ്വീകരിക്കാനും യു പി ഐ എക്സ്
  • ഫോണുകൾ അടുത്തടുത്ത് വേണം
  • ഇടപാട് പരിധി ഇല്ല


യു പി ഐ വഴി ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യുപിഐ ലൈറ്റ് എക്സ് അവതരിപ്പിച്ചു. യുപിഐ അഥവാ യൂണിഫൈഡ് പേയ്മെന്റ്ഇന്റർഫേസ് ആഗോള തലത്തിൽ തന്നെ പ്രശംസ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇടപാടുകൾക്കായി ആർ ബി ഐ യു പി ഐ ലൈറ്റ് എക്സ് അവതരിപ്പിച്ചത്.

ഇന്റർനെറ്റ്‌ ഇല്ലാതെ പണം അയക്കാനും സ്വീകരിക്കാനും യു പി ഐ എക്സ് ഉപയോക്താക്കളെ അനുവദിക്കും. ഭൂഗർഭ സ്റ്റേഷനുകൾ, വിദൂര ലൊക്കേഷനുകൾ എന്നിവ പോലുള്ള കണക്റ്റിവിറ്റിയില്ലാത്ത പ്രദേശങ്ങളിൽ പോലും ഇടപാടുകൾ നടത്താൻ യുപിഐ ലൈറ്റ് എക്സ് ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു.

യുപിഐ ലൈറ്റ്

ഇന്റർനെറ്റില്ലാതെ ചെറിയ ഇടപാടുകൾ നടത്താൻ യു പിഐ ലൈറ്റ് നേരത്തെ അവതരിപ്പിച്ചിരുന്നു. യു പി ഐ ലൈറ്റ് വഴി ഒരു തവണ 200 രൂപയുടെ ഇടപാട് നടത്താം. ഒരു ദിവസം 4000 രൂപ വരെ ഇടപാടുകൾ നടക്കും

യു പി ഐ ലൈറ്റ്എക്സിൽ എന്താണ് വ്യത്യാസം?

യു പി ഐ ലൈറ്റ് എക്സ് യു പി ഐ, യു പി ഐ ലൈറ്റ് എന്നിവയിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ യു പി ഐ ലൈറ്റ് എക്സ് ഉപയോഗിക്കുമ്പോൾ അയക്കുന്നയാളും പണം സ്വീകരിക്കുന്ന മൊബൈലും അടുത്തുണ്ടാവേണ്ടതുണ്ട്. ചെറിയ ഇടപാടുകൾക്കാണ് യുപിഐ ലൈറ്റ് ഉപയോഗിക്കുന്നത്. എന്നാൽ യു പി ഐ എക്സിൽ ഇടപാട് പരിധി ഇല്ല. എന്നാൽ യുപിഐ ഒരു ദിവസത്തിൽ അനുവദിക്കുന്ന ഇടപാട് പരിധി യു പി ഐ ലൈറ്റ് എക്സിനും ബാധകമാവും.