30 Aug 2022 12:04 PM IST
Summary
മുംബൈ: നന്ദന്‍ നിലേക്കനിയുടെ പിന്തുണയുള്ള ഇന്റര്‍സിറ്റി മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് ആയ ഇന്റര്‍സിറ്റി സ്മാര്‍ട്ട്ബസ് ഈ വര്‍ഷം അവസാനത്തോടെ 2-3 കോടി ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതായി കമ്പനിയുടെ സഹസ്ഥാപകന്‍ കപില്‍ റൈസാദ പറഞ്ഞു.

ഇന്റര്‍സിറ്റി സ്മാര്‍ട്ട്ബസ് 16 സംസ്ഥാനങ്ങളിലായി ഏകദേശം 40 ലധികം റൂട്ടുകളില്‍ സേവനം നടത്തുന്നുണ്ട്. ഇതിനായി 200 ബസുകളോളം പ്രവര്‍ത്തിക്കുന്നു.
2022 ന്റെ ആദ്യപകുതിയില്‍ കമ്പനി 1.8 മടങ്ങ് വളര്‍ച്ച കൈവരിച്ചു. കൂടാതെ വാര്‍ഷിക റണ്‍ റേറ്റില്‍ 4.5 കോടി ഡോളറിനടുത്ത് വരുമാനവും ബിസിനസ് പ്രവര്‍ത്തന ലാഭവും കൈവരിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഇന്റര്‍സിറ്റിക്കായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന.
ഈ വര്‍ഷം മുതല്‍ 100 ബസുകള്‍ കൂടി ഉള്‍പ്പെടുത്തി കമ്പനിയുടെ ശേഷി 50 ശതമാനം വര്‍ധിപ്പിക്കും. കോവിഡിന് മുന്‍പുള്ള പോലെ ഡിമാന്‍ഡ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്.
അടുത്ത 12 മാസത്തിനുള്ളില്‍ കമ്പനിയുടെ വാര്‍ഷിക വരുമാനം 100 മില്യണ്‍ ഡോളറിലെത്തിക്കുകയും ലാഭക്ഷമത നിലനിര്‍ത്തുകയുമാണ് കമ്പനിയുടെ ലക്ഷ്യം.